ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ കോവിഡ് സംബന്ധമായി ഉയര്‍ന്നു കേള്‍ക്കുന്നത് അത്ര നല്ല വാര്‍ത്തകളല്ല. നമ്മുടെ നാടും ഭിന്നമല്ല. അടിക്കടി ഉയരുന്ന പോസിറ്റീവ് നിരക്കുകള്‍, മരണങ്ങള്‍, വാക്‌സിന്‍ ക്ഷാമം തുടങ്ങി മനസ്സില്‍ ഭയവും ആകുലതയും നിറയ്ക്കുന്ന വാര്‍ത്തകളുമാണ് ചുറ്റിലും.
എന്നാല്‍ രോഗത്തെക്കുറിച്ചും അത് വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആകുലരാകാതെ ഈ പ്രതികൂല സാഹചര്യത്തില്‍ ദൈവത്തില്‍ ആശ്രയം വയ്ക്കുകയാണ് ചെയ്യേണ്ടത്. കാരണം രോഗം പിടിപെടുന്നതിനേക്കാള്‍ ചിലപ്പോള്‍ നമ്മെ തളര്‍ത്തിക്കളയുന്നത് ദൈവത്തിലുള്ള ശരണം നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ദൈവത്തില്‍ ശരണം വയ്ക്കാന്‍ സഹായിക്കുന്ന വിശുദ്ധ ഗ്രന്ഥ ഭാഗമാണ് സങ്കീര്‍ത്തനം 23. ‘കര്‍ത്താവാണ് എന്റെ ഇടയന്‍’ എന്നു തുടങ്ങുന്ന സങ്കീര്‍ത്തനഭാഗമാണത്.
നമുക്ക് ഈ കോവിഡ് കാലത്ത് കര്‍ത്താവിലുള്ള ആശ്രയത്വം ഉറപ്പുവരുത്താന്‍ ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കാം.