![easiest-way](https://i0.wp.com/www.lifeday.in/wp-content/uploads/2021/08/easiest-way-e1629095738876.jpg?resize=696%2C435&ssl=1)
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളിൽ നമുക്ക് സ്വർഗത്തിലേക്ക് പോകാനുള്ള എളുപ്പവഴിയാണ് എളിമയെന്ന് ഫ്രാൻസിസ് പാപ്പാ. പരിശുദ്ധ അമ്മയെ സ്വർഗത്തിലേക്ക് ദൈവം സ്വീകരിച്ചത് അമ്മയുടെ എളിമ നിറഞ്ഞ മനോഭാവം കൊണ്ടാണ്. അതിനാൽ നാമും ജീവിതത്തിൽ ആ മാർഗ്ഗം സ്വീകരിക്കേണ്ടത് ആവശ്യമാണ്. ആഗസ്റ്റ് 15 -ന് നടത്തിയ ആഞ്ചലൂസ് പ്രസംഗത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.
“ദൈവം നമ്മെ സ്വീകരിക്കുന്നത് നാം കൊടുക്കുന്ന സമ്മാനങ്ങൾ കൊണ്ടോ, നമ്മുടെ സമ്പത്ത് കൊണ്ടോ, നാം നന്നായി കാര്യങ്ങൾ ചെയ്യുന്നതു കൊണ്ടോ അല്ല. വിനയമുള്ള മനസ് ഉള്ളപ്പോഴാണ്. സ്വയം നിറഞ്ഞുനിൽക്കുന്നവർക്ക് പിന്നെ അവനിൽ ദൈവത്തിനായി കൊടുക്കാൻ ഇടമില്ല. പലപ്പോഴും നമ്മൾ നമ്മിൽ നിറഞ്ഞിരിക്കുന്നു. അതിനാൽ ദൈവത്തിന് കൊടുക്കാൻ നമ്മിൽ ഇടമില്ലാതായി മാറും. എന്നാൽ താഴ്മയുള്ളവരെ വലിയ കാര്യങ്ങൾ ചെയ്യാൻ ദൈവം അനുവദിക്കുന്നു” – പാപ്പാ കൂട്ടിച്ചേർത്തു.