ഫ്രാന്‍സിസ് പാപ്പ ബധിരരായ യുവജനങ്ങളുമായി കൂടി കാഴ്ച നടത്തി

അമേരിക്കയിലെ ചിക്കാഗോയിലുള്ള ‘ Initiative for Deaf Youth of the Americas’ ബധിരരായ യുവജനങ്ങള്‍ക്കുള്ള സ്ഥാപനത്തിലെ അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തി.  ജൂണ്‍ 27-ാം തിയതി ബുധനാഴ്ച രാവിലെയാണ് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ആംഗ്യഭാഷാരീതി (ASL) അറിയുന്ന ദ്വിഭാഷിയുടെ സഹായത്തോടെ  പാപ്പാ അവരോട് സംസാരിച്ചു.

അമേരിക്കയില്‍നിന്നും റോമിലേയ്ക്കുള്ള അവരുടെ സന്ദര്‍ശനത്തെ ക്രിസ്തുവിനോടു ചേര്‍ന്നു നടക്കുന്ന തീര്‍ത്ഥാടനമെന്ന് പാപ്പ വിശേഷിപ്പിച്ചു.

വൈകല്യങ്ങളുള്ളവര്‍ക്ക് ദൈവത്തിന്റെ പദ്ധതിയില്‍ പ്രത്യേക സ്ഥാനമുണ്ട്, അവരെ ദൈവം പ്രത്യേകമായി സ്‌നേഹിച്ച് പരിപാലിക്കുന്നുവെന്നും  റോമില്‍ ചിലവഴിക്കുന്ന സമയം അവര്‍ക്ക് ദൈവസ്‌നേഹത്തിന്റെയും പരിപാലയുടെയും സാക്ഷ്യമാകട്ടെയെന്നും പാപ്പ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.