ലോക യുവജനദിനത്തിനായി പാപ്പ പനാമയിലേയ്ക്ക് പോകും

കത്തോലിക്കാസഭയിലെ വലിയ സമ്മേളനമായ യുവാക്കളുടെ റാലിയില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് പാപ്പ ജനുവരിയില്‍ പനാമയില്‍ പോകും. ജനുവരി 23 മുതല്‍ 27 വരെയാണ് ഫ്രാന്‍സിസ് പാപ്പയുടെ  മൂന്നാം ലോക യുവജന സമ്മേളനം. 2013 ല്‍ ബ്രസീലിലും , 2016 ല്‍ പോളണ്ടിലും നടന്ന യുവജനസമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുത്തിരുന്നു.

പനാമിയന്‍ ഗവണ്‍മെന്റിന്റെയും കത്തോലിക്കാ മെത്രാസനത്തിന്റെയും ക്ഷണം പാപ്പാ സ്വീകരിച്ചിട്ടുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു.

‘പനാമീനിയന്‍ ജനതയുടെ സന്തോഷവും ആവേശവും പങ്കുവെക്കുക’ എന്ന് പ്രസിഡന്റ് ജുവാന്‍ കാര്‍ലോസ് വെറെല ട്വീറ്റ് ചെയ്തു. കൂടാതെ, പാപ്പായുടെ സന്ദര്‍ശനത്തിനുള്ള മുഴുവന്‍ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.