വിശ്വസ്ത സേവനത്തിന്റെ ഉത്തമ മാതൃകയാണ് വിശുദ്ധ യൗസേപ്പ്; മാര്‍പാപ്പ

വിശ്വസ്ത സേവനത്തിന്റെ ഉത്തമ മാതൃകയാണ് വിശുദ്ധ യൗസേപ്പെന്ന് ഫ്രാന്‍സിസ് പാപ്പാ. ദൈവവിളികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ലോക ദിനമായ ഏപ്രില്‍ 25 ാം തിയതിയ്ക്ക് വേണ്ടിയുള്ള സന്ദേശം കൂടിയായാണ് പാപ്പാ വിശുദ്ധ യൗസേപ്പിന്റെ ജീവിത മാതൃക ചൂണ്ടിക്കാട്ടിയത്.

പരിശുദ്ധ മറിയത്തിന്റെ വിശ്വസ്ത ഭര്‍ത്താവും ഈശോയുടെ വളര്‍ത്തു പിതാവും എന്ന നിലയില്‍ അത്മായര്‍ക്കും വൈദികര്‍ക്കും സന്ന്യസ്തര്‍ക്കുമെല്ലാം ഒരുപോലെ മാതൃകയാക്കാവുന്ന പുണ്യജീവിതമാണ് വിശുദ്ധ യൗസേപ്പിന്റേതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

അസാമാന്യ കഴിവുകളുടേയോ പ്രതാപത്തിന്റേയോ പേരിലല്ല, മറിച്ച് ജീവിതത്തില്‍ കാഴ്ചവച്ച ചില നിസ്വാര്‍ത്ഥ സേവനങ്ങളുടെ പേരിലാണ് വിശുദ്ധ യൗസേപ്പ് എക്കാലവും അറിയപ്പെടുന്നതെന്നും ഏത് ജീവിതാവസ്ഥയിലുള്ളവരായാലും വിശുദ്ധന്റെ ഈ സേവന മനോഭാവം വിശുദ്ധമായ ജീവിതത്തിന് നമ്മേയും സഹായിക്കുമെന്നും പാപ്പാ പറഞ്ഞു.

ദൈവം ഹൃദയങ്ങളെയാണ് പരിശോധിക്കുന്നത് എന്ന് വിശുദ്ധ യൗസേപ്പ് മനസിലാക്കിയിരുന്നു, അതനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചതും. ഇക്കാരണത്താല്‍ വി. യൗസേപ്പിനെ പോലെ അനുദിന ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങളില്‍ ദൈവത്തെ മഹത്വപ്പെടുത്താനും സഹോദരര്‍ക്ക് സേവനം ചെയ്യാനും പരിശ്രമിക്കാം. പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.