പാവങ്ങൾക്കും ഭവനരഹിതക്കും അത്താഴമൊരുക്കി മാർപ്പാപ്പ

വെള്ളിയാഴ്ച വത്തിക്കാനിൽ ഒരു വലിയ വിരുന്ന് നടന്നു. 280 ഓളം പാവപ്പെട്ടവരും ഭവനരഹിതരുമായിരുന്നു അതിഥികൾ. ജൂൺ 28 ന് മാർപ്പാപ്പായാൽ കർദിനാളായി ചുമതലയേറ്റ കോൺറാദ് ക്രജേസ്ക്കിയും പാപ്പയുമായിരുന്നു ആതിഥേയർ.

മാർപ്പാപ്പയുടെ അപ്രതീക്ഷിത കടന്നുവരവ്

കർദിനാൾ കോൺറാദ് ഒരുക്കിയ വിരുന്നിലേക്ക് വളരെ അപ്രതീക്ഷിതമായാണ് പാപ്പാ കടന്നുവന്നത്. പാവങ്ങൾക്കുവേണ്ടിയാണ് താൻ വന്നതെന്നും നിങ്ങൾക്കുവേണ്ടിയല്ലെന്നും തമാശരൂപേണ കർദിനാൾ കോൺറാദിനോട് പാപ്പാ പറയുകയും ചെയ്തു. പാവങ്ങളോടൊപ്പം ഭക്ഷണം കഴിച്ചശേഷം രണ്ട് മണിക്കൂറോളം അവരുമായി സംസാരിച്ചശേഷമാണ് പാപ്പാ മടങ്ങിയത്.

അറുപതോളം വോളണ്ടിയർമാരാണ് വിരുന്ന് സത്കാരത്തിന് സഹായികളായി പ്രവർത്തിച്ചത്. സിറിയൻ അഭയാർത്ഥികൾ ഉൾപ്പെടെയുള്ളവർ വിരുന്നിൽ പങ്കെടുത്തിരുന്നു. ഇതരമതസ്ഥരും ഇതുനുമുമ്പും വിവിധ മാർപ്പാപ്പമാരുടെ വിരുന്നിൽ പങ്കെടുത്തിട്ടുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു.

വിവിധ അവസരങ്ങളിലും ആവശ്യങ്ങളിലും വോളണ്ടിയർമാരെ സഹായിക്കുന്ന ഭവനരഹിതരുണ്ടെന്ന് മനസിലാക്കിയ മാർപ്പാപ്പ അവരെ അഭിനന്ദിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.