ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സ് മത്സരത്തിന് പാപ്പയുടെ സന്ദേശം 

ഭിന്നശേഷിക്കാരുടെ  ഒളിംപിക് (Special Olympics) മത്സരത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷ കമ്മിറ്റിയുടെ പ്രതിനിധികളെ പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യംചെയ്തു.

ജൂണ്‍ 27-ാം തിയതി തന്റെ ജനറല്‍ ഓടിയന്‍സിന്റെ അവസാനത്തില്‍ ആണ് സ്‌പെഷ്യന്‍ ഒളിംപിക്‌സിന്റെ വത്തിക്കാനിലെത്തിയ പ്രതിനിധികളെ ഫ്രാന്‍സിസ് പാപ്പാ അഭിവാദ്യം ചെയ്തത്.

‘പരസ്പര ധാരണയിലും സൗഹൃദത്തിലും വളരാനുള്ള സവിശേഷ സാധ്യതയും അവസരവുമാണ് കളികള്‍. തന്റെ മക്കള്‍ക്ക് സമാധാനവും ഐക്യവും നല്‍കുന്നവനാണ്, ദൈവം. അമേരിക്കയിലെ ചിക്കാഗോയില്‍ ജൂലൈ 17-മുതല്‍ 21-വരെ നടക്കാന്‍ പോകുന്ന 2018-ലെ സ്‌പെഷ്യല്‍ ഒളിംപിക്‌സിലൂടെ സന്തോഷത്തിന്റെയും പ്രത്യാശയുടെയും വെളിച്ചം ലോകത്തിന് പ്രദാനംചെയ്യട്ടെ. ഭിന്നശേഷിക്കാര്‍ക്കുള്ള ഒളിംപിക്‌സ് പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നേരുന്നു’ എന്നും പാപ്പ ആശംസിച്ചു.

1968 ല്‍ ചിക്കാഗോയില്‍ അമേരിക്കക്കാരായ സാര്‍ജന്‍ ഷ്‌റിവര്‍, റോസ്‌മേരി കെന്നഡി, യൂനിസ് കെന്നഡി, പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി എന്നിവരുടെ നേതൃത്വത്തിലാണ് ഭിന്നശേഷിക്കാരുടെ  സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ആരംഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.