ലെബനന്‍ ജനതയ്ക്കു നേരെ സഹായഹസ്തം നീട്ടി മാര്‍പാപ്പ

ലെബനനിലെ സഭയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും 2,50,000 യൂറോ സംഭാവന ചെയ്തും ഫ്രാന്‍സിസ് പാപ്പാ. ആഗസ്റ്റ് നാലാം തീയതി ബെയ്‌റൂട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തെ തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാപ്പാ പ്രസ്തുത ജനതയുടെ നേരെ സഹായഹസ്തം നീട്ടിയത്.

ദുരിതവും വേദനയും പേറുന്ന ജനതയ്ക്ക് താത്കാലിക ആശ്വാസമായും കരുതലിന്റെ അടയാളമായുമാണ് പാപ്പാ ഈ തുക സംഭാവന നല്‍കിയത്. സമഗ്ര മാനവവികസനത്തിനായുള്ള സമിതിയാണ് പാപ്പായുടെ സംഭാവന സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ലെബനന്‍ ജനതയ്ക്കുവേണ്ടി ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയും നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.