ജൂലൈയില്‍ പുരോഹിതന്മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പ ആവശ്യപ്പെടുന്നു

തന്റെ ഏറ്റവും പുതിയ പ്രാര്‍ത്ഥനാ വീഡിയോയില്‍  ജൂലൈ മാസത്തില്‍ അവരുടെ പുരോഹിതന്മാാര്‍ക്ക് ഒരു ആത്മീയ സമ്മാനം നല്‍കുവാന്‍  ഫ്രാന്‍സിസ് മാര്‍പ്പാപ്പ കത്തോലിക്കരോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ചും, ക്ഷീണിച്ചവരോ ഏകാന്തത അനുഭവിക്കുന്നവരോ ആയ പുരോഹിതന്മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘പുരോഹിതരുടെ ക്ഷീണം അത് എത്ര തവണ ഞാന്‍ ചിന്തിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? ‘

ജൂലൈ 3-ന് പ്രസിദ്ധീകരിച്ച മാര്‍പ്പാപ്പയുടെ ഏറ്റവും പുതിയ പ്രാര്‍ത്ഥനാ വീഡിയോയുടെ തുടക്കമാണ് ഇത്. ജൂലൈമാസം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ആവശ്യപെടുന്നു.

യുദ്ധവും ദുരന്തങ്ങളും ഉള്‍പ്പെടെ പ്രയാസകരമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതരുടെ വീഡിയോ ഫ്‌ളാഷുകള്‍ കാണിക്കുന്നു. ഫ്രാന്‍സിസ് തന്റെ മാതൃ ഭാഷയായ  സ്പാനിഷ് ഭാഷയിലാണ് സംസാരിക്കുന്നത്. ‘പുരോഹിതന്മാര്‍, അവരുടെ മൂല്യങ്ങളും വൈകല്യങ്ങളുംകൊണ്ട് വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.’ എന്നും പാപ്പ പറഞ്ഞു.

കൂദാശകള്‍, രോഗികളെ സന്ദര്‍ശിക്കല്‍, ഇടവക അംഗങ്ങളുമായി സംസാരിക്കുന്ന പുരോഹിതന്മാരുടെ ദൃശ്യങ്ങള്‍ എന്നിവയും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.