യുവജന സിനഡിലേയ്ക്ക് നാല് കർദിനാൾമാരെ പ്രതിനിധികളായി നിയമിച്ച് പാപ്പാ

യുവജനങ്ങൾ വിശ്വാസവും ദൈവവിളി തിരിച്ചറിയലും എന്ന വിഷയത്തിൽ, ഒക്ടോബറിൽ നടക്കാനിരിക്കുന്ന മെത്രാൻ സിനഡിലേയ്ക്കായി നാല് പ്രസിഡന്റ് പ്രതിനിധികളെ മാർപാപ്പ നിയമിച്ചു.

ചാൽഡിയൻ പാത്രിയാര്‍ക്കീസ് കർദിനാൾ ലൂയിസ് റാഫേൽ, ടോമസീന ആർച്ചുബിഷപ്പ്, കർദിനാൾ ഡിസയർ സരഹസാന, യാംഗോൺ ആർച്ചുബിഷപ്പ് കർദിനാൾ ചാൾസ് മൗങ്ങ് ബോ, പോർട്ട് മോസ്ബി ആർച്ചുബിഷപ്പ് കർദിനാൾ ജോൺ റിബാറ്റ് എന്നിവരാണവർ.

സിനഡിൽ അധ്യക്ഷന്മാരായി പ്രവർത്തിക്കാനുളള അധികാരം മാർപാപ്പയിൽ നിന്ന് ശനിയാഴ്ച അവർ ഏറ്റുവാങ്ങി. സിനഡിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി അതിനെ നയിക്കുക, അംഗങ്ങൾക്കും വോളണ്ടിയർമാർക്കും ആവശ്യമെങ്കിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകുക, സമ്മേളനത്തെ ഭംഗിയായി മുന്നോട്ടു കൊണ്ടുപോവുക തുടങ്ങിയവയാണ് ഈ നാല് പ്രതിനിധികളുടെ പ്രധാന ഉത്തരവാദിത്വങ്ങൾ. സിനഡിലെ വിവിധ ഡോക്യുമെന്റുകളിൽ ഒപ്പുവയ്ക്കുക എന്നതും ഇവരുടെ ജോലിയാണ്. ഫൈനൽ ഡോക്യുമെന്റി൪ൽ എല്ലാ പ്രതിനിധികളും ചേർന്നാണ് ഒപ്പു വയ്ക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.