എൻ അമ്മ തൻ മിഴികളിൽ
നിന്നെ ഞാൻ കാണുന്നു
യേശുവേ എൻ യേശുവേ
നീ മഹനിയമാം ക്രൂശിലേറിയ ദിനവും
ഞാൻ ഓർക്കുന്നു യേശുനാഥാ…
എൻ പാപങ്ങൾ തീർത്തൊരാ ചാട്ടയടീ
പൂർണ്ണമായി നീയേറ്റു വാങ്ങിയല്ലോ
നീയേറ്റൊരാ പീഡകളെല്ലാം
എന്നോട് കാട്ടിയ സ്നേഹമല്ലോ…
അന്നാ കാൽവരിയിൽ ചെയ്ത
ജീവർപ്പണം നീ,
എനിക്കായി ചെയ്ത ത്യാഗമല്ലോ
പൊന്നേശു നാഥാ…
എൻ അമ്മ തൻ മിഴികളിൽ
നിന്നെ ഞാൻ കാണുന്നു
യേശുവേ, എൻ യേശുവേ
നീ ചെയ്‌തൊരാ ത്യാഗമെല്ലാം
മർത്യർ തൻ പാപപരിഹാരമല്ലോ…
സ്തുതിക്കുന്നു ഞാൻ നിന്നെ
സ്തുതിക്കുന്നു നാഥാ
ഹൃദയത്തിലായെന്നും
സ്തുതിക്കുന്നു നാഥാ…
എൻ അമ്മ തൻ മിഴികളിൽ
നിന്നെ ഞാൻ കാണുന്നു
യേശുവേ എൻ യേശുവേ…
ടിനുമോൻ തോമസ്, മങ്കൊമ്പിൽ