ഫാ. ഫ്രാന്‍സിസ് തച്ചില്‍ നിര്യാതനായി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ മുന്‍ പ്രൊക്യുറേറ്റര്‍ ഫാ. ഫ്രാന്‍സിസ് തച്ചില്‍ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് (മാര്‍ച്ച് ഒന്ന് ബുധന്‍) ഉച്ചകഴിഞ്ഞു മൂന്നിന് കുത്തിയതോട് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍.
1961 മാര്‍ച്ച് 11നു കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലില്‍ നിന്നാണു പൗരോഹിത്യം സ്വീകരിച്ചത്.

മഞ്ഞപ്ര, വൈക്കം, ടി.വി പുരം പള്ളികളില്‍ സഹവികാരി, കൊരട്ടി, ഇടപ്പള്ളി, മേയ്ക്കാട്, തലയോലപ്പറമ്പ്, കോട്ടയ്ക്കാവ്, മൂഴിക്കുളം, ചുണങ്ങംവേലി, കോട്ടപ്പറമ്പ്, പഴങ്ങനാട് എന്നീ പള്ളികളില്‍ വികാരിയായും സേവനം ചെയ്തു. 1968-1986 കാലഘട്ടത്തിലാണ് അതിരൂപതയുടെ പ്രാക്യുറേറ്ററായി സേവനം ചെയ്തത്.

എടക്കുന്ന് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുന്നതിനിടെയാണു നിര്യാണം. കുത്തിയതോട് തച്ചില്‍ പരേതരായ ഇയ്യപ്പനും ത്രേസ്യയുമാണു മാതാപാതാക്കള്‍. പരേതരായ കുഞ്ഞന്നം, ലോനപ്പന്‍, ത്രേസ്യ, ഔസേഫ് എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം രാവിലെ ഒന്‍പതിനു വീട്ടിലെത്തിക്കും. 12 മുതല്‍ പള്ളിയിലാണു പൊതുദര്‍ശനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.