സെന്റ് തോമസ് മിഷനറി സൊസൈറ്റി സഭയുടെ മേലമ്പാറ ദീപ്തി ജനറലേറ്റ് അംഗമായ റവ. ഫാ. ഇമ്മാനുവല്‍ മറ്റം നിര്യാതനായി. പാലാ രൂപത, കൊഴുവനാല്‍ ഇടവകാംഗമായ അദ്ദേഹത്തിന് 74 വയസായിരുന്നു.
രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഏപ്രില്‍ പതിനാലാം തീയതി വൈകിട്ടാണ് മരണമടഞ്ഞത്. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇമ്മാനുവേല്‍ അച്ചന്റെ ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് മേലമ്പാറയുള്ള ദീപ്തി ഭവനില്‍ കൊണ്ടുവരും. തുടര്‍ന്ന്, പത്ത് മണിക്ക് മൃതസംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുകയും ചെയ്യും.