നവനാൾ പ്രാർഥന: ആറാം ദിവസം
പ്രേഷിതരുടെ മധ്യസ്ഥയായ വി. കൊച്ചുത്രേസ്യായേ, ഈ ലോകജീവിതത്തിന്റെ അവസാനംവരെയും മികച്ച പ്രേഷിതയായി ജീവിക്കാനുള്ള അനുഗ്രഹം നല്കേണമേ. ‘വിളവധികം വേലക്കാരോ ചുരുക്കം’ എന്ന ക്രിസ്തുനാഥന്റെ വാക്കുകള്‍ അവിടുന്ന് തന്നെ ഓര്‍മ്മിപ്പിക്കേണമേ.
വി. കൊച്ചുത്രേസ്യായേ, ലോകം മുഴുവനും സ്നേഹത്തിലും സമാധാനത്തിലും അഭിവൃദ്ധിപ്പെടാൻ പ്രാർഥിക്കണമേ.