നവനാൾ പ്രാർഥന: ഒമ്പതാം ദിനം
എത്രയും പ്രിയപ്പെട്ട വിശുദ്ധ ചെറുപുഷ്പമേ, ഈ ലോകത്തിലായിരുന്നപ്പോള്‍ അങ്ങേക്കുണ്ടായിരുന്ന സഹനശക്തിയും സ്നേഹവുംകൊണ്ട് ഇപ്പോള്‍ അങ്ങ് സ്വര്‍ഗത്തില്‍ ദൈവത്തോടൊപ്പം ആയിരിക്കുന്നല്ലോ. സ്വര്‍ഗത്തില്‍ എത്തിയതുമുതല്‍ ഞങ്ങള്‍ക്കായി അങ്ങ് അനുഗ്രഹങ്ങളും വര്ഷിക്കുന്നുണ്ടല്ലോ. അളവില്ലാത്ത അത്ഭുതങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ നിറവേറുന്നതിനായി ദൈവം അങ്ങയെ ഒരു ഉപകരണമാക്കുകയും ചെയ്തു.
വി. കൊച്ചുത്രേസ്യായെ, പാപികളുടെ മാനസാന്തരത്തിനായി പ്രാർഥിക്കണമേ.