ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടിയുള്ള നൊവേന: നാലാം ദിനം

നാലാം ദിനം: ധ്യാനം

ശുദ്ധീകരണ ആത്മാക്കളെ ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു വസ്തുത തങ്ങളെ അകമഴിഞ്ഞു സ്നേഹിക്കുന്ന, തങ്ങളുടെ മണവാളനായ  ദൈവത്തെ അവരുടെ ജീവിതകാലത്തു പാപം ചെയ്തു വേദനിപ്പിച്ചു എന്നതാണ്. നല്ലവനായ ദൈവത്തെ പാപം ചെയ്തു വേദനിപ്പിച്ചതിൽ ദുഃഖാർത്തരായാണ് അവരിൽ പലരും മരിച്ചത്. നമ്മളെക്കാൾ നന്നായി ദൈവസ്നേഹത്തെ മനസ്സിലാക്കുന്നവരാണ് ശുദ്ധീകരണസ്ഥലത്തുള്ളവർ. ദൈവസ്നേഹത്തിന്റെ ശക്തിയും സൗന്ദര്യവും മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ ജീവിതകാലത്തു ദൈവത്തെ വേദനിപ്പിച്ചതിന്റെ ദുഃഖം അടിച്ചമർത്തി കഴിയാൻ വിധിക്കപ്പെട്ടവർ.

പ്രാർത്ഥന

ഓ എന്റെ ദൈവമേ, അനന്ത നന്മയായ നിന്നെ വേദനിപ്പിച്ചതിൽ പൂർണ്ണ ഹൃദയത്തോടെ ഞാൻ മാപ്പപേക്ഷിക്കുന്നു.  വീണ്ടും പാപം ചെയ്തു നിന്നെ വേദനിപ്പിക്കുന്നതിനെക്കാൾ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  നിന്റെ വിശുദ്ധീകരിക്കുന്ന അഗ്നിയാലും അവരോടു നിന്റെ ഹൃദയത്തിനുള്ള  അളവറ്റ  സ്നേഹത്താലും  അവരെ നീ ശുദ്ധികരിക്കണമേ,   വിശുദ്ധമായ നിലനിൽപ്പിനുള്ള വരം  എനിക്കു നൽകണമേ.   ദൈവമേ എന്നോടും ശുദ്ധീകരണസ്ഥലത്തിൽ സഹിക്കുന്ന ആത്മാക്കളോടും കരുണയായിരിക്കണമേ, ഓ മറിയമേ, ദൈവമാതാവേ, നിന്റെ ശക്തമായ മധ്യസ്ഥതയാൽ അവരുടെ സഹായത്തിനു വരണമേ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…

നന്മ നിറഞ്ഞ മറിയമേ…

നിന്റെ മണവാട്ടിയായ സഭയുടെ മേൽ, സഹിക്കുന്ന നിന്റെ മക്കളുടെമൽ കരുണയുണ്ടാകണമേ, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ നിന്റെ നിത്യാനന്ദത്തിനു അർഹരാക്കണമേ

(എല്ലാ ദിവസവും അതതു ദിവസത്തിന്റെ പ്രാർത്ഥനയ്ക്കു ശേഷം ജപിക്കേണ്ടത്)

ഓ മാധുര്യമുള്ള ഈശോയെ, ഗെദ്സെമനിയിൽ നീ ചിന്തിയ രക്ത തുള്ളികളാൽ ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.

കർത്താവേ അവരോടു  കരുണയുണ്ടാകണമേ

ഓ മാധുര്യമുള്ള ഈശോയെ,  ഏറ്റവും ക്രൂരമായ ചമ്മട്ടി അടിയിൽ നീ സഹിച്ച വേദനയെപ്രതി, ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.

കർത്താവേ അവരോടു കരുണയുണ്ടാകണമേ

ഓ മാധുര്യമുള്ള ഈശോയെ,  മുൾമുടി ശിരസ്സിൽ അണിയിച്ചപ്പോൾ അങ്ങു അനുഭവിച്ച കൊടിയ വേദനയെ പ്രതി ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.

കർത്താവേ അവരോടു കരുണയുണ്ടാകണമേ.

ഓ മാധുര്യമുള്ള ഈശോയെ, കാൽവരിയിലേക്കു  കുരിശു വഹിച്ച യാത്രയിൽ നീ അനുഭവിച്ച വലിയ സഹനത്തെ പ്രതി ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.

കർത്താവേ അവരോടു കരുണയുണ്ടാകണമേ.

ഓ മാധുര്യമുള്ള ഈശോയെ,  ഏറ്റവും ക്രൂരമായ കുരിശേറ്റലിൽ നീ  സഹിച്ച കൊടിയ വേദനയെ പ്രതി     ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.

കർത്താവേ അവരോടു കരുണയുണ്ടാകണമേ.

ഓ മാധുര്യമുള്ള ഈശോയെ,  കുരിശിൽ നീ അനുഭവിച്ച കഠിനമായ  വേദനയെ പ്രതി     ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.

കർത്താവേ അവരോടു കരുണയുണ്ടാകണമേ.

ഓ മാധുര്യമുള്ള ഈശോയെ,  നിന്റെ ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നതിനു മുമ്പു നീ ശ്വസിച്ച അവസാന ശ്വാസത്തെ  പ്രതി     ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.

കർത്താവേ അവരോടു കരുണയുണ്ടാകണമേ.

(ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾക്കും വേണ്ടിയും ഈ നൊവേനയിൽ പ്രാർത്ഥിക്കാവുന്നതാണ്.)

ദൈവത്തോടു അടുത്തായിരിക്കുന്നവരും ദൈവത്തെ ഒരിക്കലും നഷ്ടപ്പെടാത്തവരുമായ വിശുദ്ധാത്മാക്കളെ ഞങ്ങൾ/ ഞാൻ നിങ്ങൾക്കു വേണ്ടി  പ്രാർത്ഥിച്ചുവല്ലോ. വലിയ പാപികളായ ഞങ്ങളെ/ എന്നെ നിത്യ നാശത്തിൽ നിന്നും ദൈവത്തെ നഷ്ടപ്പെടുമെന്ന ഭയത്തിൽ നിന്നു എപ്പോഴും സംരക്ഷിച്ചു കൊള്ളണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.