സെപ്റ്റംബര്‍ 14-ന് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ വൈദികന് മരിച്ചു എന്ന് പ്രാദേശിക മാധ്യമങ്ങള്‍. കത്തോലിക വൈദികനായ ഫാദര്‍ ലൂയിസ് ഒടുടുവാണ് മരിച്ചത്.
ഫാദര്‍ ലൂയിസ് അക്രമി സംഘത്തിന്റെ പക്കല്‍ നിന്നും രക്ഷപ്പെട്ടിരുന്നതായതും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ മരണ കാരണം എന്താണ് എന്നത് വ്യക്തമല്ല. സെപ്റ്റംബര്‍ 14-ന് സംഘം തട്ടിക്കൊണ്ടു പോയ ഫാദര്‍ ലൂയിസിനെ അടുത്ത ദിവസം തന്നെ മോചിപ്പിച്ചു എന്നാണ് വാരിയിലെ രൂപത അറിയിച്ചിരുന്നത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ദേഹം വേദനയെക്കുറിച്ച് പറഞ്ഞിരുന്നു. അവിടെ വയ്ച്ചു തന്നെയാണ് മരണമടയുന്നതും. തട്ടിക്കൊണ്ടുപോയത് കൊണ്ട് ഉണ്ടായ ശാരീരിക അസ്വാസ്ഥതയോ പരുക്കോ മൂലമാണോ അദ്ദേഹം മരിച്ചതെന്ന് രൂപത വെളിപ്പെടുത്തിയിട്ടില്ല.
2018 ൽ തെക്കൻ നൈജീരിയയിലെ ഡെൽറ്റയിൽ നിന്ന് മാത്രമായി അഞ്ച് കത്തോലിക്കാ പുരോഹിതന്മാരേ തട്ടിക്കൊണ്ടുപോയതായി നൈജീരിയൻ ഡെയിലി പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.