
ഒക്ടോബർ പതിമൂന്നാം തീയതി ഫ്രാൻസിസ് പാപ്പാ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായോടുള്ള ഗാനങ്ങളുമായി അമിഗോസ് കമ്മ്യൂണിക്കേഷൻസ് എത്തുന്നു. അമിഗോസിന്റെ ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ‘വിശുദ്ധർക്കിടയിൽ വിരിഞ്ഞ വെൺമലർ’ എന്ന സംഗീത ആൽബത്തിൽ അഞ്ച് പ്രാർത്ഥനാഗാനങ്ങളാണ് ഉൾപ്പെടുന്നത്.
ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി, ഫാ. സാജു പൈനാടത്ത് എം.സി.ബി.എസ്, ഫാ. മാത്യൂസ് പയ്യപ്പള്ളി എം.സി.ബി.എസ്, റോസിന പിറ്റി എന്നിവരാണ് സംഗീതരചന നിർവ്വഹിച്ചിരിക്കുന്നത്.
ഫാ. സജോ പടയാറ്റിലും ഫാ. മാത്യൂസ് പയ്യപ്പള്ളിയും ചേർന്ന് വരികൾക്ക് ഈണം നൽകിയിരിക്കുന്നു.
തിരുക്കുടുംബ സന്യാസിനീ സഭ (CHF) യുടെ വിവിധ പ്രോവിൻസുകളുടെ സഹകരണത്തോടെ അണിയറയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന ഈ ആൽബം യൂ ട്യൂബിലൂടെ ജനങ്ങളിലേയ്ക്ക് വൈകാതെയെത്തും.