വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളുകളിലും മറ്റും ചൊല്ലാൻ കഴിയുന്ന പുതിയ ലുത്തിനിയായുടെ സംഗീതരൂപം പുറത്തിറക്കി. റോസിനാ പീതി എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ് ആണ്. ആലപിച്ചിരിക്കുന്നത് ലിബിൻ സ്കറിയ.
മാർ തോമാശ്ലീഹായുടെ തിരുനാള്‍ ദിനങ്ങളിലും മറ്റും പ്രാർത്ഥിക്കുവാനായി തോമാശ്ലീഹായുടെ ലുത്തിനിയ ഉണ്ടായിരുന്നില്ല. അങ്ങനെയൊന്ന് ഉണ്ടാവണം എന്ന ആഗ്രഹത്തിലാണ് തോമ്മാശ്ലീഹായുടെ ലുത്തിനിയായ്ക്ക് രൂപം നൽകിയത്.