സജോ പടയാറ്റിൽ അച്ചന്റെ സംഗീതത്തിൽ മറിയം ത്രേസ്യായോടുള്ള വളരെ ഹൃദയസ്പർശിയായ ഒരു പ്രാർത്ഥനാ ഗാനം – വിശുദ്ധിതൻ പടവിൽ പദമൂന്നി നിൽക്കും മറിയം ത്രേസ്യയെ… കേൾക്കുന്നവരെ പ്രാർത്ഥനയുടെ ആഴത്തിൽ ലയിപ്പിക്കുന്ന, വ്യത്യസ്തമായ കുറെയധികം നല്ല ക്രിസ്തീയ ഭക്തിഗാനങ്ങൾക്കു സംഗീതം നൽകിയിട്ടുള്ള ഒരു അനുഗ്രഹീത സംഗീതജ്ഞനാണ് സജോ അച്ചൻ.
സജോ അച്ചനാണ് മറിയം ത്രേസ്യയോടുള്ള അമിഗോസ് കമ്മ്യൂണിക്കേഷൻസിന്റെ എല്ലാ പ്രാർത്ഥനാഗാനങ്ങളുടെയും, അതുപോലെ ലൈഫ്ഡേയുടെ എല്ലാ വീഡിയോകളുടെയും വീഡിയോ എഡിറ്റിഗ് വളരെ ഭംഗിയായി നടത്തിയിരിക്കുന്നത്.
അമിഗോസ് കമ്മ്യൂണിക്കേഷൻസിനുവേണ്ടി ഫാ. സാജു രചിച്ച ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് അന്നാ ജോൺസൻ ആണ്. പ്രദീപ് ടോം ആണ് ഈ ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ നടത്തിയിരിക്കുന്നത്.
ഒക്ടോബർ പതിമൂന്നാം തീയതി ഫ്രാൻസിസ് പാപ്പാ വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തുന്ന, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായോടുള്ള ഗാനങ്ങളുമായി അമിഗോസിന്റെ ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന, ‘വിശുദ്ധർക്കിടയിൽ വിരിഞ്ഞ വെൺമലർ’ എന്ന സംഗീത ആൽബത്തിലെ അഞ്ച് പ്രാർത്ഥനാ ഗാനങ്ങളിൽ ഒന്നാണ് “വിശുദ്ധിതൻ പടവിൽ പദമൂന്നി നിൽക്കും മറിയം ത്രേസ്യയെ…” എന്ന ഗാനം.