പരിശുദ്ധിയുടെ മാതൃകയായ വി. മരിയ ഗൊരേത്തീ, ശുദ്ധത എന്ന പുണ്യത്തെ അങ്ങ് ഏറ്റവും തീക്ഷ്ണതയോടെ കാത്തുസൂക്ഷിച്ചുവല്ലോ. പതിനൊന്നാം വയസിലും ശുദ്ധത എന്ന പുണ്യത്തെക്കുറിച്ച് അങ്ങ് ബോധവതിയായിരുന്നല്ലോ. എന്റെ ജീവിതത്തിലും പരിശുദ്ധി എന്ന പുണ്യത്തെ സൂക്ഷ്മതയോടെ കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്നതിനായി പ്രാര്‍ത്ഥിക്കേണമേ.
ഭോഗാസക്തിയേക്കാളുപരി വിവേകവും ബുദ്ധിയും എന്നെ നയിക്കട്ടെ. ഈശോയുടെ അവര്ണ്ണനീയസ്നേഹം പോലെ ശരീരത്തേക്കാളുപരിയായി ഹൃദയങ്ങളെ സ്നേഹിക്കാന്‍ എനിക്ക് സാധിക്കട്ടെ. ഇപ്പോള്‍ ഞാന്‍ അപേക്ഷിക്കുന്ന പ്രത്യേക അനുഗ്രഹം (ആവശ്യം പറയുക) സാധിച്ചുകിട്ടുന്നതിനായി എനിക്കു വേണ്ടി അപേക്ഷിക്കണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ, ആമ്മേന്‍.