അകന്നുപോകണമെന്നാഗ്രഹിക്കുന്ന ഒരുപിടി പാനപാത്രങ്ങൾക്കു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുന്നവരുടെ ലോകമാണ് നമുക്കു ചുറ്റിലും. കൂടെ നടക്കേണ്ടവർ ഓടിയൊളിച്ചപ്പോഴും, പിന്താങ്ങേണ്ടവർ പുറന്തള്ളിയപ്പോഴും, തഴുകേണ്ടവർ തല്ലിത്തകർത്തപ്പോഴും, അരികിലായിരിക്കേണ്ടവർ അകലെ നടന്നപ്പോഴും, നേരു കാണേണ്ടവർ നെഞ്ചു കീറിയപ്പോഴും കരുണാർദ്രസ്നേഹം കൈമുതലാക്കിയവനാണ് കുരിശിലെ നമ്മുടെ ദൈവം.