
കോട്ടയം അതിരൂപതയിലെ മലങ്കര ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയമായ കുറ്റൂര്‍ സെന്റ് മേരീസ് പള്ളിയോടു ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാരിഷ് ഹാളിന്റെയും നവീകരിച്ച വൈദിക മന്ദിരത്തിന്റെയും ആശീര്‍വ്വാദവും ഉദ്ഘാടനവും കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു.
കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. ജെയിംസ് പട്ടത്തേട്ട്, സല്‍വി തയ്യില്‍, ഫാ. ബോബി ചേരിയില്‍, സിസ്റ്റര്‍ മേഴിസിലിറ്റ് എസ്.വി.എം, അഞ്ജു മാത്യു പുലിക്കുഴിയില്‍, മാത്യു പാറയില്‍, എബ്രാഹം ഉമ്മന്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തപ്പെട്ടു.
ഫാ. ജെയിംസ് പട്ടത്തേട്ട്, വികാരി