വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായഹസ്തവുമായി കോട്ടയം ബി. സി. എം. കോളേജ്

വയനാട്ടിലും വിലങ്ങാടും ചൂരൽമലയിലും ഉണ്ടായ അതിതീവ്ര മഴയിലും ഉരുൾപൊട്ടലിലും ഉൾപ്പെട്ട കുടുംബങ്ങൾക്ക് സുസ്ഥിര പുനരധിവാസവും സഹായവും എത്തിക്കുന്നതിനുള്ള കേരള കത്തോലിക്ക സഭയുടെ പ്രവർത്തനങ്ങളോട് സഹകരിച്ച് കോട്ടയം അതിരൂപതയുടെ കീഴിലുള്ള ബി. സി. എം. കോളേജ് അധ്യാപക- അനധ്യാപക-വിദ്യാർഥികളിൽനിന്നും ഒരുലക്ഷത്തി പതിനേഴായിരത്തി ഒരുന്നൂറ്റി ഇരുപതു രൂപ സമാഹരിച്ച് ലഭ്യമാക്കി. കോളേജ് യൂണിയൻ ഭാരവാഹികൾ കത്തോലിക്ക സഭ പുനരധിവാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള കേരള സോഷ്യൽ സർവീസ് ഫോറത്തിനു നൽകുന്നതിനായി കെ. സി. ബി. സി. ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗമായ കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന് തുക കൈമാറി.

കോളേജ് പ്രിൻസിപ്പാൾ ഡോ. സ്റ്റിഫി തോമസ്, മാനേജർ ഫാ. അബ്രഹാം പറമ്പേട്ട്, ബർസാർ ഫാ. ഫിൽമോൻ കളത്ര, യൂണിയൻ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

കോട്ടയം അതിരൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ മെത്രാൻ 1955 ൽ സ്ഥാപിച്ച ബി. സി. എം. കോളേജ് ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്രസംഭാവനകൾ നൽകിവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.