കാർട്ടിന്റെ നേതൃത്വത്തിൽ ക്‌നാനായ സ്റ്റാർസ് – ഏകദിന കൂട്ടായ്മ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ രൂപം നൽകിയ ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ ക്‌നാനായ സ്റ്റാർസ് പ്രോഗ്രാമിലെ കുട്ടികൾക്കായുള്ള ഏകദിന കൂട്ടായ്മ കോതനല്ലൂർ തൂവാനിസാ പ്രാർഥനാലയത്തിൽ നടത്തി. ക്‌നാനായ കാത്തലിക് യൂത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

കാർട്ട് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ജോബിൻ പി. കൊട്ടാരം, പ്രൊഫ. അജിത് ജെയിംസ്, സിസ്റ്റർ അഞ്ചിത എസ്. വി. എം. എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. തുടർപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അഞ്ചു കുട്ടികൾക്ക് ഒരു മെന്ററെ വീതം ലഭ്യമാക്കുകയും മെന്റർമാരുടെ നേതൃത്വത്തിൽ പ്രത്യേക കൂടിവരവ് നടത്തി ഭാവിപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

കുട്ടികൾക്കായി വിവിധ മത്സരങ്ങളും ഗെയിമുകളും സംഘടിപ്പിച്ചു. തൂവാനിസാ ഡയറക്ടർ ഫാ. റെജി മുട്ടത്തിൽ സമാപനസന്ദേശം നല്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.