ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനംചെയ്തു നടപ്പിലാക്കുന്ന അടുക്കളത്തോട്ട വ്യാപനപദ്ധതിയുടെ രണ്ടാം ഘട്ടത്തിനു തുടക്കമായി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറിത്തൈ നല്‍കിക്കൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വഹിച്ചു. കെ. എസ്. എസ്. എസ്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, ലീഡ് കോര്‍ഡിനേറ്റര്‍ ബെസി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
സ്വാശ്രയസംഘങ്ങളിലൂടെ സ്വഭവനങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഭാഗമായി പാവല്‍, പടവലം, തക്കളി, വെണ്ട, കുറ്റിപ്പയര്‍, വള്ളി പയര്‍, വഴുതന, പച്ചമുളക്, മത്തങ്ങ, ചീര എന്നീ പത്തിനം വിത്തുകളാണ് ലഭ്യമാക്കിയത്. പദ്ധതിയുടെ ഭാഗമായി കൈപ്പുഴ, കടുത്തുരുത്തി, ചുങ്കം മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കാണ് പച്ചക്കറിവിത്തുകള്‍ രണ്ടാം ഘട്ടത്തില്‍ ലഭ്യമാക്കിയത്.
ഫാ. സുനില്‍ പെരുമാനൂര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍