കെ. സി. വൈ. എൽ. അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് ആരംഭിച്ചു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ ഒന്നാമത് ലീഡർഷിപ്പ് ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഏറ്റുമാനൂർ ചൈതന്യ പാസ്റ്ററൽ സെൻറിൽവച്ച് നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് ശ്രീ. ജോണിസ് പി. സ്റ്റ‌ീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും ശ്രീ. ഫ്രാൻസിസ് ജോർജ് എം. പി. മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അനുഗ്രഹപ്രഭാഷണം നടത്തി.

അതിരൂപതാ സമിതി അംഗങ്ങളായ സെക്രട്ടറി അമൽ സണ്ണി, ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, അഡ്വൈസർ സി. ലേഖ SJC, ഭാരവാഹികളായ നിതിൻ ജോസ്, അലൻ ജോസഫ് ജോൺ, ബെറ്റി തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കെ. സി. വൈ. എൽ. കോട്ടയം അതിരൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.