കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ അതിരൂപതാതല മത്സരങ്ങൾ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്നു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും.
കെ. സി. ഡബ്ല്യു. എ. യൂണിറ്റ് ചാപ്ലെയിൻ ഫാ. ജെയിംസ് വടക്കേ കണ്ടംകരിയിൽ, അതിരൂപതാ സിസ്റ്റർ അഡൈ്വസർ സൗമി സി. എസ്. ജെ. സി., അതിരൂപതാ വൈസ് പ്രസിഡന്റ് ബീന ബിജു എന്നിവർ പ്രസംഗിക്കും.
മലബാർ റീജിയണിൽനിന്ന് ഉൾപ്പടെ അതിരൂപതയിലെ വിവിധ യൂണിറ്റുകളിലും ഫൊറോനാതലത്തിലും മത്സരിച്ച് വിജയികളായവരാണ് അതിരൂപതാതലത്തിൽ മത്സരിക്കുന്നത്. ഫാൻസി ഡ്രസ്, ഭക്തിഗാനാലാപനം, സ്കിറ്റ്, മെഴുകുതിരി കത്തിച്ചോട്ടം എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
വിജയികൾക്ക് ചുങ്കം ഫൊറോന വികാരി ഫാ. ജോൺ ചേന്നാകുഴി സമ്മാനങ്ങൾ വിതരണം ചെയ്യും. അതിരൂപതാ ഭാരവാഹികൾ പരിപാടികൾക്കു നേതൃത്വം നൽകും.
സിൽജി പാലക്കാട്ട്, സെക്രട്ടറി