തിരഞ്ഞെടുപ്പിന് മുമ്പ് സമാധാനം പുനര്‍സ്ഥാപിക്കുക

രാജ്യത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് സമാധാനം പുനര്‍സ്ഥാപിക്കണം എന്ന് മെക്സിക്കന്‍ ജനത. തോമസ്‌ മോറെയുടെ ആദര്‍ശങ്ങള്‍ പിന്താങ്ങുന്ന സംഘടന ഉള്‍പ്പടെ പലരും  ഈ ആവശ്യം തങ്ങളെ സമീപിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ അടുത്ത് ഉന്നയിക്കുന്നുണ്ട്.

‘പാകറ്റ് ഓഫ് പീസ്‌’ – ല്‍ ഒപ്പുവയ്ക്കുമ്പോള്‍ സംഘടനകള്‍ എല്ലാം ഊന്നല്‍ കൊടുക്കുന്ന ഒരു കാര്യമാണ് വിദ്യാഭ്യാസം, സാമൂഹിക ബന്ധങ്ങള്‍, രാഷ്ട്രീയ ഇടപെടലുകള്‍, സര്‍ക്കാരിന്റെ നയം എന്നിവ രാജ്യത്തു സമാധാനം നടപ്പാക്കുന്ന രീതിയില്‍ ആവണമെന്നും, മനുഷ്യന്റെ ധാര്‍മികവും സാമൂഹികവുമായ മൂല്യങ്ങളുമായി വിട്ടു നില്‍ക്കുന്ന അവസ്ഥ ഉണ്ടാവണമെന്നും. ഇത് അക്രമങ്ങളെയും, കുറ്റകൃത്യങ്ങളെയും, മയക്കുമരുന്നുകളെയും ഒക്കെ തുരത്തുന്ന ഒരു അവസ്ഥയിലേക്ക് എത്തിപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നാളെ നടക്കാനിരിക്കുന്ന മെക്സിക്കോ പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്‌ ഉള്‍പ്പടെ മറ്റു ഫെഡറൽ നിയമനിർമ്മാണ സഭയിലെ അംഗങ്ങളെയും തിരഞ്ഞെടുക്കും. ആളുകള്‍ ഒരുമിച്ച് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതിനാല്‍ ഫല പ്രഖ്യാപനം ഏറെ നിര്‍ണായകമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.