ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാർഥിക്കാന്‍ ഈശോ വി. ജത്രൂദിനെ പഠിപ്പിച്ച പ്രാര്‍ഥന

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാർഥിക്കാന്‍ ഈശോ വി. ജത്രൂതിനെ ഒരു പ്രാർഥന പഠിപ്പിച്ചിരുന്നു. സഭയില്‍ മരിച്ച വിശ്വാസികളുടെ ശാന്തിക്കായി പ്രാർഥിക്കാന്‍ ഇന്ന് കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന ഒരു ചെറിയ പ്രാർഥനയാണ് ഇത്.

ഈ പ്രാർഥന ഒരു പ്രാവശ്യം പ്രാർഥിക്കുമ്പോള്‍ ആയിരം ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തുനിന്ന് മോചിതരാകുമെന്ന് ഈശോ വി. ജത്രൂദിനോട് വെളിപ്പെടുത്തിയിരുന്നു. ആ പ്രാർഥന ചുവടെ ചേര്‍ക്കുകയാണ്:

“നിത്യപിതാവേ, ഇന്നേ ദിവസം ലോകമാസകലം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍, അങ്ങേയ്ക്കു സമര്‍പ്പിക്കുന്ന അങ്ങേ തിരുക്കുമാരന്റെ തിരുരക്തം ശുദ്ധീകരണസ്ഥലത്തെ സകല ആത്മാക്കള്‍ക്കും ലോകത്തിലെ എല്ലാ പാപികള്‍ക്കും സാര്‍വത്രിക ഭയിലെയും എന്റെ കുടുംബത്തിലെയും പാപികള്‍ക്കുവേണ്ടിയും ഞാന്‍ കാഴ്ചവച്ചുകൊള്ളുന്നു. ആമ്മേന്‍.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.