![Virgin Mary statue](https://i0.wp.com/www.lifeday.in/wp-content/uploads/2018/07/Virgin-Mary-statue.jpg?resize=690%2C450&ssl=1)
ലാസ് ക്രൂഷ്യസ് കത്തോലിക്കാ രൂപതയിലെ ഹോബ്സ് പള്ളിയിൽ കന്യാമറിയം കരയുന്ന ശിൽപത്തെക്കുറിച്ച് അന്വേഷിക്കുന്നത് തുടരുന്നു. രാസപരിശോധനയിൽ നിന്ന് ശേഖരിച്ച ദ്രാവകത്തിന്റെ ഒരു സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കിയതായി ബിഷപ്പ് ഓസ്കാർ സെൻന്റ് പറഞ്ഞു.
ഒലിവ് ഓയിൽ ആണ്, ഒളിവിന്റെ ഗന്ധം ആണ് എന്നൊക്കെ പറയുന്നു. സാക്ഷികളിൽ ചിലർ റോസിന്റെ ഗന്ധം ആണെന്ന് സാക്ഷ്യപ്പെടുത്തുന്നു. അതിന് സമാനമായ എണ്ണ സ്‌നാപനത്തിനും വിശുദ്ധീകരണത്തിനും പുരോഹിതൻമാരുടെ ഓർഡിനേഷനും ഉപയോഗിക്കുന്നതാണ്.
പൊള്ളയായ വെങ്കല പ്രതിമയിൽ കണ്ടെത്തിയ ദ്രാവകത്തിന് പിന്നിലുള്ളത് സ്വാഭാവിക കാരണമാണോ എന്ന് നിർണ്ണയിക്കാൻ അന്വേഷണമുണ്ടാകുമെന്നും കാന്റു പറയുന്നു.
“പൊള്ളയായ പ്രതിമയുടെ ഉൾവശം ഞങ്ങൾ പരിശോധിച്ചു. ആന്തരികമായി ഒന്നും ഇല്ല. ഞങ്ങൾ ചിത്രങ്ങൾ എടുത്തു; ഞങ്ങൾ അത് പരിശോധിച്ചു. ഈ പ്രക്രിയയിൽ, വെങ്കലത്തിൽ ഈർപ്പം തങ്ങാനുള്ള യാതൊരു സാധ്യതയും ഉണ്ടാകില്ല”. അവർ ഉറപ്പു നൽകി.
ഗ്വാഡലൂപ്പി കത്തോലിക്കാ ദേവാലയത്തിൽ സ്ഥിതി ചെയ്യുന്ന ഈ ശിൽപത്തിൽ മെയ് മാസത്തിലാണ് ദ്രാവകത്തെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത്.