ജാബുവ രൂപതാ ബിഷപ്പ് ബേസില്‍ ഭൂരിയ എസ്‌വിഡി കാലം ചെയ്തു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മദ്ധ്യപ്രദേശിലെ ജാബുവ രൂപതാ ബിഷപ്പ് ബേസില്‍ ഭൂരിയ എസ്‌വിഡി (65) കാലം ചെയ്തു. ഇന്ന് ഉച്ചയോടെ ഇന്‍ഡോറിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലായിരുന്നു മരണം.

2015 ജൂലൈയിലാണ് ഫ്രാന്‍സിസ് പാപ്പാ ബിഷപ്പ് ബേസില്‍ ഭൂരിയയെ ജാബുവാ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായി നിയമിച്ചത്. രൂപതയുടെ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ആയും സൊസൈറ്റി ഓഫ് ഡിവൈന്‍ വേര്‍ഡ് പ്രൊവിഷ്യ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിരുന്നു.

ജബുവയിലെ പഞ്ചകുല്‍ സ്വദേശിയായ ബിഷപ്പ് 1956 മാര്‍ച്ച് എട്ടിനാണ് ജനിച്ചത്. 1986 മേയ് അഞ്ചിനായിരുന്നു പൗരോഹിത്യ സ്വീകരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.