
ഗത്സമെൻ തോട്ടവും സകല രാജ്യങ്ങളുടെ ദേവാലയവും
അന്ത്യ അത്താഴ സമയത്തു വി. കുർബാന സ്ഥാപിച്ചതിനു ശേഷം യേശു പ്രാര്‍ത്ഥിക്കാനായി ഒലിവു മലയുടെ താഴ്വാരത്തുള്ള ഗത്സമെൻ തോട്ടത്തിലേക്ക് വന്നു (മത്തായി 26: 30,36-46; മര്‍ക്കോസ് 14: 26, 32-42; ലുക്കാ 22:3946). ഗത്സമെൻ തോട്ടം കെദ്രോണ്‍ അരുവിയുടെ അക്കരെയാണെന്ന് വി. യോഹന്നാന് വ്യക്തമായി രേഖപ്പെടുത്തുന്നു.
ജറുസലേം നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള മൂന്നു മലകളിൽ മധ്യത്തിൽ സ്ഥിതിചെയ്യുന്ന മലയാണ് ഒലിവ് മല. ഈ മലയുടെ താഴ്വാരത്തിൽ ഈശോ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ച ഗത്സമെൻ തോട്ടത്

ഈശോയുടെ സമയത്ത് ഗലീലിയയില്‍ നിന്ന് തീര്‍ത്ഥാടനമായി ജറൂസലേം ദേവാലയത്തിലേക്ക് പ്രാര്‍ത്ഥിക്കുന്നതിനായി വരുന്ന യഹൂദര്‍ ഒലിവ് മലയിറങ്ങി കെദ്രോണ്‍ താഴ്വര കടന്നാണ് ജറുസലേം ദേവാലയത്തിലെത്തിയിരുന്നത്. ഈശോ അന്ത്യ അത്താഴത്തിന് ശേഷം സീയോന് മലയില്‍ നിന്ന് കെദ്രോണ്‍ താഴ്വരയിലേക്കിറങ്ങി ആ താഴ്വരയിലൂടെ നടന്ന് കെദ്രോണ്‍ അരുവി കടന്ന് ഗദ്സമേന്‍ തോട്ടത്തില്‍ വന്ന് പ്രാര്‍ത്ഥിച്ചു. ഈശോയുടെ സമയമായ ആദ്യ നൂറ്റാണ്ടില്‍ കെദ്രോണ്‍ താഴ്വരയുടെ സമീപത്തുള്ള ഒലിവ് മല ഒലിവ് മരങ്ങളാല്‍ സമ്പന്നമായിരുന്നു. ഒലിവ് തോട്ടങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ഒലിവ് മലയ്ക്ക് ആ പേര് ലഭിച്ചത്.

1924-ല്‍ നിര്‍മ്മിക്കപ്പെട്ട സകല രാജ്യങ്ങളുടെയും ദേവാലയത്തിനു ആ പേര് ലഭിച്ചത് ദേവാലയ നിര്‍മ്മാണത്തിന് വേണ്ടി ലോകത്തിലുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിച്ചു എന്നത് കൊണ്ടാണ്. ഒലിവ് മരങ്ങളുടെഒരു തോട്ടത്തില്‍ കൂടിയാണ് ഈ ദേവാലയത്തിലേക്ക് പ്
എഡി 379-നും 393-നും ഇടയില്‍ ജറുസലേം ഭരിച്ച ബൈസന്റിയന് സാമ്രാജ്യത്തിലെ രാ


കുരിശ് യുദ്ധക്കാരെ പരാജയപ്പെടുത്തിയ മുസ്ലീം ഭരണാധികാരികള്‍ ഒലിവ് മലയിലെ ഗദ്സമേന്‍ തോട്ടത്തിലുള്ള ദേവാലയം തകര്‍ത്തുകളഞ്ഞു. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ ഗദ്സമേന്‍ തോട്ടത്തിലെ ദേവാലയമുണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കുകയും സംരക്ഷിക്കുകയും ചെയ്തു. 1900-ത്തിന്റെ തുടക്കത്തില്‍ അവിടെ പുരാവസ്തു ഗവേഷണ പഠനം നടത്തിയതിന് ശേഷമാണ് ഇപ്പോഴുള്ള ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. നാലാം നൂറ്റാണ്ടിലെ ബൈസാന്റിയന്‍ സാമ്രാജ്യത്തിലെ ദേവാലയം ഉണ്ടായിരുന്ന അതേ സ്ഥലത്താണ് ഇപ്പോഴുള്ള ദേവാലയം നിലകൊള്ളുന്നത്. ഈ ദേവാലയത്തിന്റെ അള്‍ത്താര ഈശോ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ച പാറയുടെ മുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അള്‍ത്താരയുടെ കീഴെയും മുമ്പിലും ഈശോയുടെ രക്തം വീണ് നനഞ്ഞ ഗദ്സമേനിലെ പാറ ഇന്നും നമുക്ക് കാണുവാനും അവിടെ സ്പര്‍ശിച്ച് പ്രാര്‍ത്ഥിക്കുവാനും സാധിക്കും.

ഗദ്സമേന്‍ തോട്ടത്തിലെ ദേവാലയത്തിന് ചില പ്രത്യേകതകളുണ്ട്. ഈശോയുടെ പ്രാര്‍ത്ഥനയെ അനുസ്മരിപ്പിച്ച് കൊണ്ട് മങ്ങിയ വെളിച്ചം ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുന്ന രീതിയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ദേവാലയത്തിന്റെ അള്‍ത്താരയ്ക്ക് മുന്നിലുളള ഭിത്തിയില്‍ ഈശോയുടെ ഗദ്സമേനിലെ പ്രാര്‍ത്ഥനയും യൂദാസിന്റെ ചുംബനവും ഈശോയെ അറസ്റ്റ് ചെയ്യുന്നതും ചിത്രീകരിച്ചിരിക്കുന്നു.

ദേവാലയത്തിന്റെ മേല്‍ക്കൂരയില്‍ ഈ ദേവാലയനിര്‍മ്മാണത്തിന് വേണ്ടി സംഭാവന നല്കിയ രാജ്യങ്ങളുടെ എംബ്ലങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. തറയി
ഗദ്സമേന്‍ തോട്ടത്തിലെ ദേവാലയം വളരെ മനോഹരമാണ്. വ്യാഴാഴ്ചകളിൽ ഈ ദേവാലയത്തില്‍ നടത്തുന്ന ആരാധന ഹൃദയസ്പര്‍ശിയാണ്.
ഗത്സമെൻ തോട്ടത്തിൽ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിക്കുമ്പോഴാണ് കുരിശിൽ ജീവനർപ്പിക്കാനുള്ള അന്തിമ തീരുമാനം ഈശോ സ്വികരിക്കുന്നത്. നമ്മുടെ പ്രാർത്ഥനകളുടെയെല്ലാം ലക്ഷ്യം ദൈവഹിത നിർവഹണത്തിന് സ്വയം സമർപ്പിക്കുക എന്നതായിരിക്കണമെന്നു യേശുവിന്റെ ഗത്സമെനിയിലെ പ്രാർത്ഥന നമ്മെ ഓർമ്മിപ്പിക്കുന്നു.
പ്രാർത്ഥന: “ആബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ! എന്നാല്‍ എന്‍െറ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം” (മര്‍ക്കോസ് 14:36) എന്ന് പ്രാർത്ഥിച്ച യേശുവേ, അങ്ങയെപ്പോലെ പ്രാർത്ഥിക്കാൻ എനിക്ക് വരം തരണമേ. ദൈവഹിതത്തെ എന്റെ ഹിതത്തിനു മേലെ പ്രതിഷ്ഠിക്കാൻ എന്നെ അനുഗ്രഹിക്കണമേ. അങ്ങനെ അങ്ങയുടെ രാജ്യം എന്റെ ജീവിതത്തിലും, കുടുംബത്തിലും, സമൂഹത്തിലും സംജാതമാക്കാൻ എന്നെ ഉപകരണമാക്കണമേ, ആമ്മേൻ.
ഫാ. പോൾ കുഞ്ഞാനയിൽ