അപ്പത്തിൽ വാഴും കാരുണ്യമേ

തിരുവോസ്തിയിൽ വാഴും
ദിവ്യകാരുണ്യമേ സ്നേഹമേ,
യേശുനാഥാ സ്നേഹത്തിൻ
നിറകുടമാകുമങ്ങയെ
ഞങ്ങൾ വണങ്ങിടുന്നു.

നിൻ ദിവ്യരക്തത്താൽ
മനുജരാം ഞങ്ങൾ തൻ
പാപക്കറകൾ കഴുകിക്കളയണമേ,
ഞങ്ങളെ കാത്തിടണെ.

അയോഗ്യദാസരാകും
ഞങ്ങൾ താൻ മനതാരിൽ,
അനുതാപകിരണങ്ങൾ
നീ നിറയ്ക്കണേ.

കരുണാനിധിയാം യേശുനാഥാ,
ദൈവപിതാവിൻ പ്രിയപുത്രാ;
മനുഷ്യകുലത്തിൻ രക്ഷകനെ,
ഞങ്ങളിൽ കനിയേണമേ.

അത്യുന്നതങ്ങളിൽ വാണിടും കർത്താവേ,
നിൻ തിരുമുറിവുകൾ
അയോഗ്യദാസരാം ഞങ്ങൾ,
തൻ ഹൃത്തിൽ പതിപ്പിക്കേണമേ.

റ്റിനുമോൻ തോമസ്

റ്റിനുമോൻ തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.