ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തയ്ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോഴിവളര്‍ത്തല്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വഹിച്ചു.

തെരഞ്ഞെടുക്കപ്പെട്ട 57 ഗുണഭോക്താക്കള്‍ക്കാണ് ശാസ്ത്രീയമായി നിര്‍മ്മിച്ച ഹൈടെക് കോഴിക്കൂടും ബിവി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളും കോഴിത്തീറ്റയും മരുന്നുകളും ലഭ്യമാക്കിയത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.