2017ല്‍ സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരകളായത് കുട്ടികള്‍: യു.എന്‍

പതിനായിരത്തിലധികം കുട്ടികള്‍ കഴിഞ്ഞ വര്‍ഷം കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. 8000 ത്തിലധികം യുവജനങ്ങളെ അംഗത്തില്‍ ചേര്‍ക്കുകയോ  അല്ലെങ്കില്‍ പോരാളികളായി ഉപയോഗിക്കുകയോ ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടല്‍, (ജൂണ്‍ 27 ന് പുറത്തിറക്കിയ ‘കുട്ടികള്‍ക്കും സായുധ സംഘട്ടനങ്ങള്‍ക്കും’ (CAAC)) പറയുന്നതനുസരിച്ച് 2017 ല്‍ 21,000 കുട്ടികളുടെ അവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെ കൂടുതല്‍ ആണിത്.

“ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇതില്‍ സ്വാധീനിക്കപ്പെടുന്നുണ്ട്. ചില പുരോഗതികള്‍ ഉണ്ടെങ്കിലും, ലംഘന നിലവാരം അസ്വീകാര്യമായി തുടരുന്നുവെന്ന്”  ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്  പറഞ്ഞു.

“ഭീകരമായ ഈ സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം, സമാധാനപരമായ പരിഹാരങ്ങള്‍ക്കുവേണ്ടി പൊരുതുകയാണെന്ന്” എന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പരമാവധി പരിശ്രമങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാ കക്ഷികളെയും അദ്ദേഹം ക്ഷണിക്കുകയും ചെയ്യുന്നു.

സിറിയ, യെമന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യ, ഫിലിപ്പൈന്‍സ്, നൈജീരിയ എന്നീ രാജ്യങ്ങളിലേയും സ്ഥിതി ഇതുതന്നെയാണ്.

‘2017 ല്‍ രജിസ്റ്റര്‍ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സമാധാന ലംഘനങ്ങള്‍ക്കിടയില്‍, സ്‌കൂളുകളിലും ആശുപത്രികളിലും ആക്രമണമുണ്ടായിട്ടുണ്ട്. ഇവയിലെല്ലാം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധനവ് രേഖപ്പെടുത്തി.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.