ഹാൻഡ് എംബ്രോയിഡറി പരിശീലനം സംഘടിപ്പിച്ചു

സ്വയംതൊഴില്‍ പരിശീലനങ്ങളിലൂടെ തൊഴില്‍ നൈപുണ്യ വികസനത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹാൻഡ് എംബ്രോയിഡറി പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു

കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഹാൻഡ് എംബ്രോയിഡറി, ബീഡ്‌സ് വര്‍ക്ക് എന്നിവയിലാണ് പരിശീലനം സംഘടിപ്പിച്ചത്. മാസ്റ്റര്‍ ട്രെയിനര്‍ ലീനാ ബിനു പരിശീലനത്തിന് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.