ജീവിതത്തില്‍ സംഭവിക്കുമെന്ന് ഉറപ്പുള്ള ഒരേയൊരു കാര്യമേയുള്ളൂ. അത് മരണമാണ്. അതുകൊണ്ടു തന്നെ എപ്പോഴും അതിന് തയ്യാറായിരിക്കുകയും വേണം. നന്നായി ജീവിച്ചാല്‍ മാത്രമേ നല്ലതു പോലെ മരിക്കാന്‍ കഴിയൂ. എങ്ങനെയാണ് നല്ലതു പോലെ മരിക്കാന്‍ ജീവിതത്തില്‍ ഒരുങ്ങേണ്ടത് എന്ന് വി. ഡോണ്‍ ബോസ്കോ നമ്മെ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്…
1. മാസം തോറുമുളള കുമ്പസാരം.
2. സന്തോഷകരമായ മരണത്തെക്കുറിച്ചുള്ള ധ്യാനം.
3. ജീവിതത്തില്‍ നേടിയെടുക്കാന്‍ കഴിയുന്ന പുണ്യാഭിവൃദ്ധികളെ കുറിച്ചുള്ള, ദിവസവും ഒരു മണിക്കൂര്‍ നേരത്തെ ധ്യാനം.
4. ഏതെങ്കിലുമൊരു വിശുദ്ധനെ തിരഞ്ഞെടുത്ത് ഒരു മാസം ആ വിശുദ്ധന്റെ മാദ്ധ്യസ്ഥം തേടി നല്ല മരണത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക.
5. ബെനഡിക്ട് 13-ാമന്‍ മാര്‍പാപ്പ രചിച്ച നന്മരണ പ്രാര്‍ത്ഥനകള്‍ ചൊല്ലുക.