കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി നാഷണൽ എൻ. ജി. ഓ. കോൺഫെഡറേഷനുമായി സഹകരിച്ച് 50% സാമ്പത്തികസഹായത്തോടെ നടപ്പിലാക്കുന്ന വിമൻ ഓൺ വീൽസ് പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ഇരുചക്ര വാഹനവിതരണം പൂർത്തിയാക്കി. വനിതകൾക്ക് അവരുടെ ആത്മധൈര്യം വർധിപ്പിക്കുന്നതിനും അതിലൂടെ വരുമാനദായക പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് സാമ്പത്തിക ഉന്നമനത്തിനും പുരോഗതിക്കും തുടക്കം കുറിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ തുടർച്ചയായി ആംഗലേയ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനും സ്വയം പ്രതിരോധം നേടുന്നതിനും വേണ്ട അവസരമൊരുക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് നിർവഹിച്ചു.
തടിയൻപാട് മരിയസദൻ അനിമേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നാഷണൽ എൻ. ജി. ഓ. കോൺഫെഡറേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ നാഷണൽ എൻ. ജി. ഓ. കോൺഫെഡറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ ഷീബ സുരേഷ് പദ്ധതി വിശദീകരണം നടത്തി. ഇടുക്കി സീഡ് സൊസൈറ്റി പ്രസിഡന്റ് ആലിസ് വർഗീസ്, മുത്തൂറ്റ് ഹോണ്ട ഇടുക്കി ജില്ലാ മാനേജർ സിബി ഫിലിപ്പ്, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, സീഡ് സൊസൈറ്റി യൂണിറ്റ് കോ-ഓർഡിനേറ്റർ ബിന്ദു സ്കറിയ, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ മെറിൻ എബ്രാഹ൦ എന്നിവർ പ്രസംഗിച്ചു.