ഫാ. അബ്രഹാം മൊളോപറമ്പിൽ MCBS നിര്യാതനായി

ദിവ്യകാരുണ്യ മിഷനറി സഭയുടെ മുൻ സുപ്പീരിയർ ജനറൽ ആയിരുന്ന ഫാ. അബ്രാഹം മൊളോപറമ്പിൽ (84) എംസിബിഎസ് നിര്യാതനായി. ഇന്ന് രാത്രി എട്ടുമണിയോടെ കോട്ടയം മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു അന്ത്യം.

1977 മുതൽ 1989 വരെ ദിവ്യകാരുണ്യ മിഷനറി സഭയുടെ സുപ്പീരിയർ ജനറൽ ആയിരുന്നു അദ്ദേഹം. ഇപ്പോൾ കടുവാക്കുളം എംസിബിഎസ് മദർ ഹൗസിനോട് ചേർന്നുള്ള നിത്യാരാധന ചാപ്പലിന്റെ ചാപ്ലയിൻ ആയി ശുശ്രൂഷ ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം കുർബാനയ്ക്കിടെ അസ്വസ്ഥത ഉണ്ടാവുകയും അതിനെ തുടർന്ന് കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.

21-  തിങ്കളാഴ്ച  രാവിലെ 8.30 – ന് ഭൗതിക ശരീരം  കടുവാക്കുളം ചെറുപുഷ്പ ദേവാലയത്തില്‍ പൊതു ദര്‍ശനത്തിനു വയ്ക്കുകയും ഉച്ചകഴിഞ്ഞ് 2.30 – ന്  മൃതസംസ്ക്കാരം ശുശ്രൂഷ ആരംഭിക്കുകയും ചെയ്യും

പാലാ-പൂവരണി, പാറേക്കാട്ടിൽ – മൊളോപ്പറമ്പിൽ കുടുംബാംഗമാണ് അച്ചൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.