
കോട്ടയം: ദിവ്യകാരുണ്യ മിഷനറി സഭയുടെ എമ്മാവൂസ് പ്രോവിന്സിന്റെ അസിസ്റ്റന്റ്റ് പ്രൊവിന്‍ഷ്യാള്‍ റവ. ഫാ. ജോയി വള്ളോംകുന്നേല്‍ നിര്യാതനായി. മൂവാറ്റുപുഴ, കാവക്കാട് ഇടവകാംഗമായ അദ്ദേഹത്തിന് 64 വയസായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്ന അച്ചന് ആറാം തീയതി, വെള്ളിയാഴ്ച വൈകിട്ടാണ് മരണമടഞ്ഞത്.
പത്താം തീയതി, ചൊവ്വാഴ്ച രാവിലെ 7.30-ന് അച്ചന്റെഭൗതികദേഹം കോട്ടയം, കടുവാക്കുളം എം.സി.ബി.എസ്. എമ്മാവൂസ് പ്രോവിന്ഷ്യല് ഹൗസില്‍ കൊണ്ടുവരും. തുടര്‍ന്ന്, കടുവാക്കുളം ചെറുപുഷ്പ ദേവാലയത്തില്‍ വച്ച് അന്തിമോചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
മൃതസംസ്ക്കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 2.30-ന് ആരംഭിക്കും. തുടര്‍ന്ന്, അന്തിമ ശുശ്രൂഷാകര്മ്മങ്ങള്ക്ക് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കും.