സിസ്റ്റർ റാണി മരിയയെ കുറിച്ച് മൂന്നു ഭാഷകളിൽ പുസ്തകങ്ങൾ തയ്യാറാക്കി ഫാ. ജോണ്‍ പുതുവ

വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചു മൂന്നു ഭാഷകളിൽ പുസ്‌തകങ്ങൾ തയ്യാറാക്കിയിരിക്കുകയാണ് എറണാകുളം- അങ്കമാലി അതിരൂപതാംഗമായ ഫാ. ജോണ്‍ പുതുവ. സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനത്തോടനുബന്ധിച്ചാണ് ഫാ. ജോണ്‍ മൂന്നു ഭാഷകളിലായി  ഗ്രന്ഥങ്ങള്‍ തയാറാക്കിയത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പായ ‘സിസ്റ്റര്‍ റാണി മരിയ ദി ഗിഫ്റ്റ് ഓഫ് ഡത്ത്’ ഇന്‍ഡോറില്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപന ചടങ്ങില്‍ പ്രകാശനം ചെയ്യും.

‘സമര്‍പ്പിതവഴിയിലെ സഹനപുണ്യം’എന്ന പേരിലുള്ള മലയാളഗ്രന്ഥം സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനത്തിന്റെ കേരളസഭാതല ആഘോഷ പരിപാടിയുടെ ഭാഗമായി നവംബർ 11 ന് കൊച്ചിയിൽ വെച്ച് പ്രകാശനം ചെയ്യും. മുൻപ് ജയില്‍ മിനിസ്ട്രി വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഇദ്ദേഹം വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജീവചരിത്ര ഗ്രന്ഥവും തയ്യാറാക്കിയിരുന്നു.

ജയിൽ മിനിസ്ട്രിയിൽ ആയിരുന്നപ്പോൾ അദ്ദേഹം തടവുകാർക്ക് ബൈബിൾ സമ്മാനിക്കുന്ന ശുശ്രൂഷ ചെയ്തിരുന്നു. ഇപ്പോൾ തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി വികാരിയായി സേവനം ചെയ്തു വരികയാണ് ഫാ. ജോണ്‍ പുതുവ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.