‘കരുതലായ് കൂടെ’ എന്ന സംരംഭവുമായി പ്രളയ ബാധിതർക്ക് താങ്ങാവുകയാണ് സി എം ഐ രാജ്കോട്ട് ഭവനിലെ വൈദികർ. ഈ സംരംഭത്തിന് കീഴിൽ പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു.
115 കുടുംബങ്ങൾക്കാണ് സഹായ കിറ്റുകൾ വിതരണം ചെയ്തത്. കൊങ്ങോർപ്പിള്ളി കൂനമ്മാവ് പ്രദേശത്തെ ആളുകൾക്കാണ് ആദ്യ ഘട്ട സഹായം ലഭിച്ചത്. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിലെ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് സഹായങ്ങൾ വിതരണം ചെയ്തത്.