
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്ന് ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിൽ കൊടി കയറും. ഇന്ന് രാവിലെ 10: 45 ന് പാലാ രൂപത്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുന്നാളിന് കൊടി കയറ്റും.
തുടർന്ന് പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ച കഴിഞ്ഞ് 2: 30 ഫാ. ജോർജ് കാവുംപുറവും 5 ന് ഫാ. തോമസ് മേനാച്ചേരിയും വിശുദ്ധ കുർബാന അർപ്പിക്കും. 3. 30 ന് ജർമനിയിലെ കൊളോൺ അതിരൂപത മെത്രാപോലിത്ത കർദിനാൾ റെയ്നർ വോൾക്കിന് സ്വീകരണം നൽകും.