1917 -ല്‍ ലോകം യുദ്ധത്തില്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മൂന്നു കുട്ടികള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത്. സമാധാനത്തിനായി ലോകമെമ്പാടുമുള്ളവര്‍ പ്രാര്‍ത്ഥിക്കണമെന്ന സന്ദേശം ഈ മൂന്നു കുട്ടികള്‍ക്ക് മാതാവില്‍ നിന്നും ലഭിക്കുകയുണ്ടായി. ജപമാല ചൊല്ലി പ്രാര്‍ത്ഥനകള്‍ നടത്തുന്ന കോടിക്കണക്കിന് ആളുകളുടെ തീര്‍ത്ഥാടനസ്ഥലമായി പിന്നീട് ഇവിടം രൂപാന്തരപ്പെട്ടു. ഫാത്തിമാ സന്ദര്‍ശനത്തില്‍ മാതാവ് നല്കിയ പ്രധാന സന്ദേശങ്ങളെല്ലാം ജപമാല ചൊല്ലേണ്ടതിനെക്കുറിച്ചായിരുന്നു. ആ സന്ദേശങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം…
1. ഈ ലോകത്തില്‍ സമാധാനവും യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും വേണ്ടി എല്ലാ ദിവസവും ജപമാല ചൊല്ലുക (മെയ് 13, 1917).
2. എന്നോടുള്ള ആദരസൂചകമായി എല്ലാ മാസവും പതിമൂന്നാം തീയതി നിങ്ങള്‍ ഇവിടെ വന്നു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം (ജൂണ്‍ 13, 1917).
3. നിങ്ങള്‍ എല്ലാ ദിവസവും ജപമാല ചൊല്ലണം (ആഗസ്റ്റ്, 19,1917).
4. യുദ്ധം അവസാനിക്കുന്നതിനായി ജപമാല നിരന്തരം ചൊല്ലുക (സെപ്തംബര്‍ 13,1917).
5. ഞാന്‍ ജപമാല രാജ്ഞി ആകുന്നു, നിത്യവും ജപമാല ചൊല്ലുക (ഒക്ടോബര്‍ 13,1917).