ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. 1937-ല്‍ ക്രാക്കോവില്‍ വി. ഫൌസ്റ്റീനായ്ക്ക് ഈശോ പ്രത്യക്ഷപ്പെട്ടുകൊണ്ട് അവളോട് പറഞ്ഞു: “ക്ലോക്കില്‍ മൂന്നുമണി അടിക്കുന്ന നേരം നിങ്ങള്‍ എന്റെ തിരുമണിക്കൂര്‍ ആയിട്ട് ആചരിക്കണമെന്ന്.” അവളുടെ 1572-ാമത്തെ ഡയറിക്കുറിപ്പിലാണ് നമ്മള് അത് വായിക്കുക. പ്രത്യേകമായി, ആ തിരുമണിക്കൂറില്‍ കഠിനമായ പാപികള്ക്കുവേണ്ടിയിട്ട് ഈശോയുടെ പീഡാനുഭവത്തെ അനുസ്മരിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കണമെന്നാണ് ഈശോ അവളോട് ആവശ്യപ്പെട്ടത്.
ഫാ. റോബിന് കാരിക്കാട്ട് MCBS