![rom](https://i0.wp.com/www.lifeday.in/wp-content/uploads/2018/07/rom.jpg?resize=640%2C453&ssl=1)
മത്സ്യവ്യവസായ മേഖലയില്‍ സുസ്ഥിതി വളര്‍ത്തണമെന്ന് ഫാവോയിലെ (FAO) വത്തിക്കാന്റെ പ്രതിനിധി, മോണ്‍സീഞ്ഞോര്‍ ഫെര്‍ണാന്റോ ചീക്കാ അഭിപ്രായപ്പെട്ടു. റോമിലെ ഫാവോ ആസ്ഥാനത്തു സംഗമിച്ച മത്സ്യവ്യവസായ മേഖലയിലെ സുസ്ഥിതി സംബന്ധിച്ച രാജ്യാന്തര സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികം, പാരിസ്ഥിതികം, വ്യാവസായികം എന്നിങ്ങനെ മൂന്നു മേഖലകളില്‍ മത്സ്യബന്ധനത്തിന്റെ സുസ്ഥിതി ഇനിയും ആര്‍ജ്ജിക്കേണ്ടതുണ്ട്. ലോകത്ത് ലക്ഷക്കണക്കിന് ആളുകളാണ് മത്സ്യബന്ധന മേഖലയില്‍ കഴിയുന്നത്. രാഷ്ട്രങ്ങളും സമൂഹങ്ങളും കുടുംബങ്ങളും അതിന്റെ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്നുമുണ്ട്. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ നിരവധിയാണ്. ആഗോളതലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മത്സബന്ധനത്തിന്റെ മൂന്നു മേഖലകളിലും – സുസ്ഥിതി ആര്‍ജ്ജിക്കാനാവുമെന്ന് മോണ്‍. ഫെര്‍ണാണ്ടോ ചീക്കാ ചൂണ്ടിക്കാട്ടി.
മത്സബന്ധനം യാതൊരു നിയന്ത്രണവുമില്ലാതെ പോകുന്നത് ഭാവി സുസ്ഥിതിയെ ബാധിക്കുമെന്നതില്‍ സംശയമില്ല. മാത്രല്ല കടലിന്റെ ചൂഷണം അതിന്റെ സുസ്ഥിതിയെ തകര്‍ക്കുന്ന നിലയില്‍ എത്തിനില്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.