
ഈസ്റ്റര്‍, ദുഃഖവെള്ളിയുടെ സങ്കടരാവുകളെ ധ്യാനിച്ച് ഉയിര്‍പ്പിന്റെ പ്രത്യാശയിലേക്കുള്ള ഉയര്‍ത്തെഴുന്നേല്‍പ്പാണ്. പാശ്ചാത്യരാജ്യങ്ങള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്ന വിധങ്ങള്‍ രസകരമാണ്. നോര്‍വെയിലെ ഈസ്റ്റര്‍ ആഘോഷം ഇത്തരത്തില്‍ ഉള്ള ഒരു ആഘോഷമായി മാറുന്നുണ്ട്. ഈ ആഘോഷത്തിന് പിന്നില്‍ ക്രൈംത്രില്ലര്‍ പശ്ചാത്തലമുണ്ട്. ഇതിന്റെ ചരിത്രം ഇന്നും അജ്ഞാതമാണ്.
പൊതുവേ ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവരാണ് നോര്‍വേക്കാര്‍. ഈസ്റ്റര്‍ ദിനത്തില്‍ ചോക്ലേറ്റ് കവറുകള്‍ മുതല്‍ ടിവി, റേഡിയോ, അങ്ങനെ എല്ലാത്തിലും ‘ക്രൈംത്രില്ലര്‍’ കഥകള്‍ നിറഞ്ഞിരിക്കും. ചോക്ലേറ്റ് കവറുകളില്‍ ക്രൈംസ്റ്റോറിയിലെ കാര്‍ട്ടൂണുകളിലെ അച്ചടിച്ചിട്ട് ഉണ്ടാകും. ‘ഈസ്റ്റര്‍ ത്രില്ലേര്സ്’ എന്ന പേരില്‍ ക്രൈംത്രില്ലര്‍ ഇറക്കി പണം വാരിക്കൂട്ടുന്ന പ്രസാദകരുമുണ്ട്.
ഈസ്റ്റര്‍ ത്രില്ലര്‍ കഥകള്‍ എങ്ങനെ വന്നു എന്ന് ഇതുവരെ ആര്‍ക്കും അറിവുള്ള ഒന്നല്ല. ഈസ്റ്റര്‍ എന്നാല്‍ നോര്വേയര് ക്രൈം ത്രില്ലര്‍ വായിക്കാനുള്ള സമയമായി കാണുന്നു. അവരുടെ അഭിപ്രായത്തില്‍ ഇത് രണ്ടും ഒന്നിച്ച് ആഘോഷിക്കേണ്ട ഒന്നാണ്.
1923 ഗ്ലിന്ഡേന്സല് പബ്ലിക്കേഷന്‍സിനുവേണ്ടി ഹെറാള്‍ഡ് ഗ്രേയ്ക്ക് ഒരു ഈസ്റ്റര്‍ കാലത്ത് ക്രൈം ത്രില്ലര്‍ എഴുതുകയും അത് വളരെ പ്രചാരം നേടുകയും പിന്നെ അത് എല്ലാവരും തുടര്‍ന്നുകൊണ്ട് പോവുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നത്.
എന്തൊക്കെ ആയാലും നോര്‍വെക്കാര്‍ ഈസ്റ്റര്‍ കാലത്ത് ഏറെ സന്തോഷവാന്മാരാണ്. അവര്‍ ഈസ്റ്റര്‍ ദിനം രാവിലെ മലമുകളില്‍ കയറി സൂര്യന് ഉദിക്കുന്നത് കാണുകയും അത് കര്‍ത്താവിന്റെ ഉത്ഥാനത്തെ പ്രതിനിധികരിക്കുന്നു എന്ന വിശ്വാസത്തില്‍ നൃത്തം ചെയ്യുകയും ചെയ്യുന്നു. ഈസ്റ്റര്‍ അങ്ങനെ അവര്‍ ഒരു ആഘോഷമാക്കി മാറ്റുന്നു.
നമ്മുടെ നാട്ടില്‍ നിന്ന് ഏറെ വ്യത്യസ്തമായി ഈസ്റ്റര്‍ ആഘോഷിക്കുന്ന ആളുകളാണ് നോര്‍വെക്കാര്‍. ഓരോ നാട്ടിലും ഓരോന്നിനും അതിന്റേതായ ശൈലിയുണ്ട്. നോര്വെക്കാരെ പോലെ നമുക്കും ഈസ്റ്റര്‍ ദിനത്തില്‍ പുതിയ കാര്യങ്ങള്‍ ചെയ്യാം.
അമല്‍ ഹാന്‍സ്, പൂവത്തുമല്