1900-കളിലെ ഒരു ഈസ്റ്റര്‍ ദിന പ്രഭാതം. അലക്സാണ്ടര്‍ മൂന്നാമന് അരികെ ചിന്താഗ്മനനായിരിക്കുന്നു. മന്ത്രിക്കൊരു വിഷമം. അദ്ദേഹം രാജാവിന്റെ പ്രശ്നമെന്തെന്ന് ആരാഞ്ഞു. ഇതിനു മുമ്പൊന്നും റഷ്യയുടെ രാജാവായ അലക്സാണ്ടറിനെ ഇങ്ങനെ മന്ത്രി കണ്ടിട്ടില്ല. യുദ്ധമോ മറ്റു ആക്രമണങ്ങളോ ഇല്ലാത്ത സമയത്ത് രാജാവിങ്ങനെ ഇരിക്കുന്നത് കണ്ടതുകൊണ്ടാണ് അദ്ദേഹം പ്രശ്നമറിയാന്‍ ആഗ്രഹിച്ചത്.
രാജാവ് പറഞ്ഞു; തനിക്ക് തന്റെ പ്രിയതമയ്ക്ക് ഒരു ഈസ്റ്റര്‍ സമ്മാനം നല്കണമെന്നുണ്ട്. അതിനുള്ള പരിഹാരവും രാജാവുതന്നെ കണ്ടു പിടിച്ചിരുന്നു. ഒരു മുട്ട നല്‍കാമെന്ന് രാജാവു തീരുമാനിച്ചു. അതുണ്ടാക്കാനായി രത്നവ്യാപാരിയായ കാള്‍ ഫാബെര്ഗിനെ നിയമിച്ചു. അദ്ദേഹം നിര്‍മ്മിച്ച മുട്ടയുടെ പുറംതോട് വെള്ളയും അകം സ്വര്‍ണ്ണവും നിറഞ്ഞതായിരുന്നു. ആ അകം ഒരു സ്വര്‍ണ്ണ കോഴിയുടെ രൂപം നിറഞ്ഞതായിരുന്നു. അതിന്റെ കണ്ണുകള്‍ രത്നം കൊണ്ടുള്ളതായിരുന്നു. കോഴിക്കുള്ളില്‍ ഒരു ചെറിയ സ്വര്ണ്ണകീരീടമുണ്ടായിരുന്നു. ആ മുട്ട വളരെ മനോഹരമായിരുന്നു.
എല്ലാ വര്‍ഷവും ഒരു മുട്ട ഈസ്റ്ററിന് രാജ്ഞിക്കു കൊടുക്കാനായി നിര്‍മ്മിക്കണമെന്ന് രാജാവ് പറഞ്ഞു. ഏത് രീതിയും മാതൃകയും ഉണ്ടാക്കാം. പക്ഷെ, എല്ലാ മുട്ടയും ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം ഉള്‍ക്കൊള്ളുന്നതാവണമെന്ന് രാജാവ് കല്പ്പിച്ചു.
അത്ഭുതപ്പെടുത്തിയ ഒരു മുട്ട ഖനരൂപത്തിലുള്ള വെള്ളി കൊണ്ടുണ്ടാക്കപ്പെട്ടതായിരുന്നു
യൂറോപ്പില്‍ ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത് നിറങ്ങളടിച്ച മുട്ടകള്‍ വീട്ടിലെ അലങ്കാരങ്ങള്ക്കുപയോഗിച്ചുകൊണ്
മറ്റുചില രാജ്യങ്ങളില്‍, ഈസ്റ്ററിന് വേറെ പ്രത്യേകതയുണ്ടായിരുന്നു. അവിടെ, ‘മുട്ട കണ്ടുപിടിക്കല്’ മത്സരമുണ്ടായിരുന്നു. മുട്ടകള്‍ ഒരു വീടിനോ, പൂന്തോട്ടത്തിനോ ചുറ്റുമായി (ഉള്ളിലോ) ഒളിപ്പിച്ചു വയ്ക്കും. കുട്ടികള്‍ അതു കണ്ടുപിടിക്കണം. ചിലപ്പോള്‍ അവരോടു പറയുന്നത് മുട്ടകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഈസ്റ്റര്‍ മുയലാണെന്നാണ്.
മുട്ട ഉരുട്ടിവിടുന്ന മത്സരങ്ങള്‍ ലോകത്തെല്ലായിടത്തും ഈസ്റ്റര്‍ തിങ്കളാഴ്ച നടത്തപ്പെടുന്നു. മുട്ടകള്‍ ഒരു കുന്നില്‍ നിന്നോ, ചെരിവില്‍ നിന്നോ താഴേക്കുരുട്ടി വിടും. പൊട്ടിപ്പോകാതെ താഴെ എത്തുന്ന മുട്ട ആരുടേതാണോ അയാളായിരിക്കും വിജയി. ഫ്രാന്‍സ്, ജര്‍മനി, നോര്‍വേ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ മുട്ട പൊട്ടിക്കുന്ന കളിയുണ്ട്. ഇത് പുഴുങ്ങിയ കട്ടിയുള്ള മുട്ട വച്ചാണ് കളിക്കുന്നത്. ഇതിനെ ‘കോങ്കേഴ്സ്’ ഗെയിം പോലെ വിശേഷിപ്പിക്കാം. മറ്റുള്ള മുട്ടകള്‍ പൊട്ടിക്കുകയും എന്നാല്‍ സ്വന്തം മുട്ട പൊട്ടാതെ നോക്കുകയും വേണം. അവസാനം മുഴുവന്‍ മുട്ടയും കൈയിലുള്ള ആളെയായിരിക്കും വിജയിയായി പ്രഖ്യാപിക്കുക.
മുയലിനെയും കാട്ടുമുയലിനെയും പോലെ മുട്ടകള്‍ക്കും കോഴിക്കുഞ്ഞുങ്ങള്‍ക്കും ഈസ്റ്ററുമായി ബന്ധമുണ്ട്. കാരണം, പേഗന്‍ (വിഗ്രഹാരാധനയുടെ) കാലഘട്ടങ്ങളില്‍ ഇവയെ കണ്ടിരുന്നത് ഫലഭൂയിഷ്ഠതയുടെയും പുതുജീവിതത്തിന്റെയും അടയാളങ്ങളായിട്ടാണ്. ആദിമ ക്രൈസ്തവര്‍ പുതുജീവിതത്തിന്റെ ചിന്ത അല്ലെങ്കില്‍ അര്‍ത്ഥം എടുത്തു. കാരണം, അത് അവരെ ഉത്ഥാനത്തെക്കുറിച്ചും പുതിയ ജീവനുണ്ടാകുന്നതിനെക്കുറിച്ചും, അത് ക്രിസ്തുവിലൂടെ ലഭിക്കുന്നതിനെക്കുറിച്ചും ഓര്‍മ്മിക്കാന്‍ സഹായിച്ചിരുന്നു. ഇന്ന് മരം കൊണ്ടുള്ള മുട്ടകളോ മറ്റോ ഇല്ല. പകരം ചോക്ളേറ്റ് മുട്ടകളാണ്. രുചി നിറഞ്ഞ ചോക്ളേറ്റ് മുട്ടകള്‍ കഴിക്കാന്‍ നല്ലതായതുകൊണ്ട് അവ വളരെ പ്രചാരമാണത്തിന്.
റോബിന് കോലഞ്ചേരി