എത്യോപ്യയിലെ ഈസ്റ്റര്‍

എത്യോപ്യക്കാര്‍ ഈസ്റ്ററിനു നോമ്പ് എടുത്തുകൊണ്ടാണ് ഒരുങ്ങുന്നത്. ഈസ്റ്ററിനു മുന്‍പുള്ള നോമ്പുകാലത്ത് അവര്‍ മാംസം, മുട്ട, പാല്‍, നെയ്‌, ക്രീം, ചീസ് തുടങ്ങിയവ ഒഴിവാക്കും. ഈസ്റ്റര്‍ രാത്രി പള്ളിയിലെ കര്‍മ്മങ്ങള്‍ കഴിഞ്ഞു വീട്ടിലെത്തുന്ന എത്യോപ്യക്കാര്‍ ആദ്യം നോമ്പുവീട്ടുന്നതിനുള്ള പരിപാടികള്‍ ആരംഭിക്കും. വിഭവ സമൃദ്ധമായ ഭക്ഷണം കുടുംബസമേതം ആസ്വദിക്കുന്നതിനുള്ള അവസരമാണ് അത്.

ഈസ്റ്റര്‍ ദിനത്തില്‍ പരമ്പരാഗതമായ വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് ദേവാലയത്തില്‍ എത്തുന്നത്. യാബേഷ് ലിബ്സ് എന്നാണു ഈ പരമ്പരാഗത വസ്ത്രങ്ങള്‍ അറിയപ്പെടുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ദോബോ എന്നു വിളിക്കപ്പെടുന്ന വലിയ പ്രത്യേക ബ്രഡ് എത്യോപ്യക്കാര്‍ ഭക്ഷിക്കുന്നു. പള്ളിയിലെ കര്‍മ്മങ്ങള്‍ കഴിഞ്ഞു തിരിച്ചു വീട്ടിലെത്തുന്ന ഇവര്‍ ബ്രഡ് മുറിക്കുന്നു. തുടര്‍ന്ന് കുടുംബനാഥനോ പുരോഹിതനോ പ്രാര്‍ത്ഥ ചൊല്ലും. അതിനുശേഷമാകും കുടുംബാംഗങ്ങള്‍ക്ക് ബ്രഡ് വിതരണം ചെയ്യും.

ഈസ്റ്റര്‍ ദിവസം വീട്ടിലെത്തുന്ന എല്ലാവര്‍ക്കും ദോബോ ബ്രഡ് നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.